Tuesday, 24 March 2015

ന്യൂസിലാന്‍ഡ് ഫൈനലില്‍ | New Zealand To Final

ഓക്‌ലന്‍ഡ്:
നാല് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ ന്യൂസിലന്‍ഡ് തോല്‍പിച്ചത്. ഇതാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുന്നത്.ലോകത്തെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ സിക്‌സറിന് പറത്തി ഗ്രാന്റ് ഏലിയട്ട് ന്യൂസിലന്‍ഡിനെ ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചു.മാന്‍ ഓഫ് ദ മാച്ച് ഗ്രാന്റ് ഏലിയട്ടിനെ അവസാന ഓവറുകളില്‍ ക്യാച്ചും റണ്ണൗട്ടും കളഞ്ഞ് ദക്ഷിണാഫ്രിക്ക സഹായിച്ചു.ബൗളിംഗിലെയും ഫീല്‍ഡിംഗിലെയും പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് കളി നഷ്ടമാക്കിയത്. സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ 9.5 ഓവറില്‍ 76 റണ്‍സാണ് വിട്ടുകൊടുത്തത്. ഒമ്പതോവറില്‍ 40 റണ്‍സ് മാത്രം വഴങ്ങിയ ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏലിയട്ടാണ് മാന്‍ ഓഫ് ദ മാച്ച്.

Read more at: http://malayalam.oneindia.com

No comments:

Post a Comment